Post Category
ബയോഫ്ലോക്ക് കുളങ്ങളിലെ വനാമി ചെമ്മീൻ കൃഷിക്ക് അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലയിലെ ഫിഷറീസ് വകുപ്പിന് കീഴിൽ 2023-2024 പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന പദ്ധതിയിൽ നൂതന മത്സ്യകൃഷി രീതിയായ ബയോഫ്ളോക്ക് രീതിയിൽ ഉപ്പുവെള്ളത്തിലെ വനാമി ചെമ്മീൻ മത്സ്യകൃഷി ചെയ്യാൻ താത്പര്യം ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 25 സെന്റ് സ്ഥലമാണ് കുളങ്ങൾ നിർമിക്കാൻ ആവശ്യം. 18 ലക്ഷം രൂപ ചെലവ് വരുന്ന ഈ പദ്ധതിക്ക് 60% സബ്സിഡി ലഭിക്കും. വനിതകൾക്കും അപേക്ഷിക്കാം. താല്പര്യമുള്ളവർ ജൂലൈ അഞ്ചിനു മുൻപ് രേഖകൾ അതാത് മത്സ്യ ഭവനുകളിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ സമർപ്പിക്കണം. ഫോൺ : 8089669891
date
- Log in to post comments