Skip to main content

താൽക്കാലിക നിയമനം

മങ്കട ബ്ലോക്ക് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഹബ്ബ് ആൻഡ് സ്പോക്ക് ടെക്നീഷ്യൻ തസ്തികയിൽ നിയമനം. ഗവൺമെന്റ് അംഗീകൃത ബി.എസ്.സി എം.എൽ.ടി/ഡി.എം.എൽ.ടി, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. മങ്കട ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ ലാബ് നെറ്റ് വർക്കിങ്ങിന്റെ ഭാഗമായി മങ്കട ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സാമ്പിൾ ട്രാൻസ്പോർട്ടേഷൻ നടത്താനായി സ്വന്തമായി ഇരുചക്രവാഹനവും ലൈസൻസും ഉള്ളവർക്ക് മുൻഗണന. 2025 ജൂൺ ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഓഫീസിൽ ലഭ്യമായ നിർദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് വയസ്സ്, വിദ്യാഭ്യാസ യോഗ്യത, കൗൺസിൽ റജിസ്ട്രേഷൻ, പ്രവർത്തി പരിചയം, ഇരുചക്ര വാഹന ലൈസൻസ് എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സമർപ്പിക്കണം. അപേക്ഷ നൽകിയവർക്ക് ജൂൺ 28ന് രാവിലെ 10:30ന് മങ്കട സി എച്ച് സി ഓഫീസിൽ വച്ച് അഭിമുഖം നടക്കും.

 

date