Skip to main content

പെരിന്തല്‍മണ്ണ തേക്കിന്‍കോട് മൈതാനം നവീകരിക്കും

പെരിന്തല്‍മണ്ണ നഗരസഭയിലെ തേക്കിന്‍കോട് മൈതാനം നവീകരിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ' കിക്ക് ഡ്രഗ്സ് ' ലഹരിവിരുദ്ധ സന്ദേശ യാത്രയുടെ ഭാഗമായി മൈതാനം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കളിക്കളം വീണ്ടെടുക്കല്‍ പദ്ധതിയിലാണ് മൈതാനം നവീകരിക്കുക. ഒരു കോടി ചെലവിലാണ് മൈതാനം നവീകരിക്കുക. നഗരസഭയുടെ സഹകരണത്തോടെ ആധുനിക രീതിയിലുള്ള മൈതാനമാണ് ഇവിടെ ഒരുക്കുന്നത്. യാത്രയുടെ ഭാഗമായി സംസ്ഥാനത്ത് ഇതിനകം 18 മൈതാനങ്ങള്‍ നവീകരിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയര്‍മാന്‍ പി ഷാജി, ഭക്ഷ്യ സുരക്ഷാ കമ്മീഷന്‍ അംഗം വി. രമേശന്‍ എന്നിവരും മന്ത്രിയോടൊപ്പം മൈതാനം സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു

 

date