കല്ലാര്‍- പട്ടംകോളനി കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിട ഉദ്ഘാടനം ഇന്ന് (25)
കല്ലാര്‍-പട്ടംകോളനി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (25) 2 മണിക്ക് എം.എം മണി എം.എല്‍.എ നിര്‍വഹിക്കും. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് തെക്കേക്കുറ്റ് യോഗത്തില്‍ അധ്യക്ഷനാകും. പരിശോധന ലാബിന്റെ ഉദ്ഘാടനം നെടുംങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ് നിര്‍വഹിക്കും. ജില്ലാ പഞ്ചായത്തംഗം ജിജി.കെ. ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും.
ഒരു കോടി പതിനഞ്ചു ലക്ഷം രൂപ ചെലവഴിച്ചു പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിലെ മുണ്ടിയെരുമയിലാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിതാ രാജേഷ്, നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ജയകുമാര്‍, ത്രിതല പഞ്ചായത്തംഗങ്ങളായ കുര്യാക്കോസ് ചിന്താര്‍മണി, മുകേഷ് മോഹനന്‍, സി.വി ആനന്ദ്, ഷിനി സന്തോഷ്, എസ് മോഹനന്‍, പി.റ്റി ഷിഹാബ്, ആരിഫാ അയൂബ്, മിനി മനോജ്, സുജിമോള്‍ സി.ബി, ഉഷാ മണിരാജന്‍ മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിക്കും. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എസ് യശോധരന്‍ സ്വാഗതവും കെ.പി കോളനി മെഡിക്കല്‍ ഓഫീസര്‍ വിഷ്ണു മോഹന്‍ നന്ദിയും പറയും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments