Post Category
ന്യായവില കട ലൈസൻസി: അപേക്ഷ ക്ഷണിച്ചു
ഇടുക്കി ജില്ലയിലെ വാത്തിക്കൂടി പഞ്ചായത്തിൽ ഒൻപതാം വാർഡിൽ കനകക്കുന്ന് എന്ന സ്ഥലത്ത് 1674029 നമ്പർ ന്യായവില കട ലൈസൻസിയെ സ്ഥരിമായി നിയമിക്കുന്നതിനായി പട്ടികജാതി സംവരണ വിഭാഗത്തിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകർപ്പും അനുബന്ധ വിവരങ്ങളും ജില്ലാ സപ്ലൈ ഓഫീസിലും പൊതു വിതരണ വകുപ്പിൻ്റെ ഔദ്യോഗിക വെബ് സൈറ്റിലും ലഭിക്കും. അപേക്ഷ ജൂലൈ 19 ന് വൈകുന്നേരം 3 മണിക്ക് മുൻപായി നേരിട്ടോ തപാൽ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസർക്ക് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഇടുക്കി ജില്ലാ സപ്ലൈ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04862-232321
date
- Log in to post comments