Skip to main content

കണ്ടിജന്റ് ജീവനക്കാര്‍ക്കായി ഇന്റര്‍വ്യൂ

ജില്ലയിലെ മുനിസിപ്പല്‍ ഏരിയയില്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേത്യത്വത്തില്‍ കൊതുകുജന്യ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നതിനായി ഇന്റര്‍വ്യൂ നടത്തും. 675 രൂപ ദിവസവേതന അടിസ്ഥാനത്തില്‍ 30 ദിവസത്തേക്കാണ് നിയമനം. യോഗ്യത എസ്.എസ്.എല്‍.സി. പ്രായപരിധി 18-45.  കുയിലിമലയിലുള്ള ഇടുക്കി കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ആഫീസില്‍ (ആരോഗ്യം) ജൂലൈ 3 ന് രാവിലെ 10 മണിക്കാണ്  ഇന്റര്‍വ്യൂ. ഉദ്യോഗാര്‍ഥികള്‍ക്ക് ഈ തൊഴില്‍ ചെയ്യുന്നതിനുള്ള കായികക്ഷമത ഉണ്ടായിരിക്കണം.  മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസല്‍ സഹിതം എത്തിച്ചേരണം.

 

date