Skip to main content
ലഹരി വിരുദ്ധദിനാചരണത്തിന്റെ ഉദ്ഘാടനം കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജെ ഇന്ദിരാദേവി നിര്‍വഹിക്കുന്നു

മുക്തധാര 2025

ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തും രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനും കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ 'മുക്തധാര 2025' സംഘടിപ്പിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജെ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. പോസ്റ്റര്‍ പ്രകാശനം, സിഗ്‌നേച്ചര്‍ കാമ്പയിന്‍ എന്നിവ പ്രസിഡന്റ് നിര്‍വഹിച്ചു.  അധ്യക്ഷ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സാലി ലാലു പുന്നയ്ക്കാട് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.വി അന്നമ്മ , ജിജി ചെറിയാന്‍ മാത്യു, ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആശ.ജി.ഉണ്ണി,  കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക ഇഷാര ആനന്ദ് എന്നിവര്‍ പങ്കെടുത്തു.

date