യുവ സാഹിത്യ ക്യാമ്പ്
കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് സംഘടിപ്പിക്കുന്ന യുവസാഹിത്യ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന 18നും 40 നുംഇടയില്‍ പ്രായമുള്ളവര്‍ തങ്ങളുടെ രചനകള്‍ (കഥ, കവിത മലയാളത്തില്‍) ജൂലൈ 10ന് മുമ്പ് ഇമെയിലിലോ തപാല്‍മുഖേനയോ അയക്കണം. സൃഷ്ടികര്‍ത്താവിന്റെ പേരും മേല്‍വിലാസവും സൃഷ്ടികളോടൊപ്പം രേഖപ്പെടുത്തണം. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകള്‍ ഡി.റ്റി.പി ചെയ്ത്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്, ആധാര്‍, വോട്ടര്‍ ഐ.ഡി ഇവയില്‍ ഏതെങ്കിലും ഒരെണ്ണം) ബയോഡാറ്റ വാട്സാപ്പ് നമ്പര്‍ എന്നിവ സഹിതം നല്‍കണം. കവിത 60 വരിയിലും കഥ 8 ഫുള്‍സ്‌കാപ്പ് പേജിലും കവിയരുത്. രചനകള്‍ അയയ്ക്കേണ്ട വിലാസം-sahithyacamp1@gmail.com. തപാല്‍ വിലാസം- കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ്, സ്വാമിവിവേകാനന്ദ യൂത്ത്സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന്.പി.ഒ, തിരുവനന്തപുരം-695043.
- Log in to post comments