അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനത്തിന്റെ ഭാഗമായി പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു
ലോകമെമ്പാടും ജൂണ്‍ 27 അന്താരാഷ്ട്ര എം.എസ്.എം.ഇ ദിനമായി ആദരിച്ചു വരുന്നു. ഇതിന്റ ഭാഗമായി കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ എം.എസ്.എം.ഇ മേഖലയുടെ പ്രസക്തിയും പ്രാധാന്യവും ബോധ്യപെടുത്തുന്നത്തിനായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായ് ജൂണ്‍ 24 ന് നെഹ്‌റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് പടന്നക്കാട് വെച്ച് ജില്ലാ വ്യവസായ കേന്ദ്രം കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ മത്സരത്തില്‍ ഏകദേശം 25 ഓളം കോളേജുകളില്‍ നിന്നായി അമ്പത്തോളം വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. പടന്നകാട് കാര്‍ഷിക കോളേജ് വിദ്യാര്‍ഥികളായ ജി സാന്ത്വന എസ് ഷൈജുലാല്‍ എന്നിവര്‍ വിജയികളായി. ജൂണ്‍ 26ന് തിരുവനന്തപുരത്ത് നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് ഇവര്‍ പങ്കെടുക്കും.
- Log in to post comments