Post Category
ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിക്കും
ലഹരി ഉപയോഗത്തിനെതിരെ യുവതയെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിക്കുന്നു. കാസര്‍കോട് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജൂണ്‍ 26 ന് ചട്ടഞ്ചാല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന ലഹരി വിരുദ്ധ ദിനാചരണ പരിപാടിയില്‍ ലഹരിക്കെതിരെയുള്ള'കുരുക്ക്'തെരുവ് നാടകവും ബോധ വല്‍ക്കരണ പരിപാടിയും സംഘടിപ്പിക്കുന്നു. പരിപാടി രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
date
- Log in to post comments