വാർഷിക മസ്റ്ററിങ് പൂർത്തിയാക്കണം
കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ 2025 വർഷത്തെ പെൻഷൻ മസ്റ്ററിങ് ഉറപ്പുവരുത്തണം. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും നിലവിൽ പെൻഷൻ കൈപ്പറ്റിക്കാണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളി, അനുബന്ധ തൊഴിലാളി, വിധവ പെൻഷൻഗുണഭോക്താക്കളിൽ 2025 വർഷത്തെ വാർഷിക മസ്‌റ്ററിംഗ് ചെയ്യാത്തവർ ആധാർകാർഡും പെൻഷൻ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിൽ എത്തി 2025-ലെ വാർഷിക മസ്റ്ററിങ് നടത്തണം.
പെൻഷൻ മസ്റ്റർ ചെയ്യുവാനുള്ള സമയം ജൂൺ 25 മുതൽ ആഗസ്റ്റ് 24 വരെ സർക്കാർ ഉത്തരവായിട്ടുണ്ട്. അക്ഷയ സെന്ററുകൾ വഴി നടത്തുന്ന മസ്റ്ററിങ് പ്രയോജനപ്പെട്ടവർ മസ്റ്റർ പരാജയപ്പെട്ട റിപ്പോർട്ടും ലൈഫ് സർട്ടിഫിക്കറ്റും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ബന്ധക്ഷെട്ട ഫിഷറീസ് ഓഫീസുകളിൽ സമർഷിക്കണം. മസ്റ്ററിങ് നടത്താത്ത പെൻഷൻകാർക്ക് തുടർന്നുള്ള പെൻഷൻ ലഭിക്കില്ല എന്നതിനാൽ പ്രസ്തുത തീയതിക്കുള്ളിൽ മസ്റ്റർ ചെയ്ത് പെൻഷൻ ആനുകൂല്യം ഉറഷാക്കണമെന്ന് മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം മേഖല എക്‌സിക്യൂട്ടീവ് അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ ബന്ധപ്പെടേണ്ട ഫിഷറീസ് ഓഫീസുകൾ പൂവാർ - 9495975024, പള്ളം – 9497715513, വിഴിഞ്ഞം – 9497715514, വലിയതറദറ –9497715515, വെട്ടുകാട് – 9497715516, പുത്തൻതോപ്പ്– 9037539800, കായിക്കര - 9497715518 ചിലക്കൂർ - 9633401474.
പി.എൻ.എക്സ് 2940/2025
- Log in to post comments