Post Category
രജിസ്ട്രേഷൻ ഡ്രൈവ്
എംപ്ലോയ്മെന്റ് വകുപ്പിന്റേയും സാമൂഹ്യനീതി വകുപ്പിന്റേയും ആഭിമുഖ്യത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത തിരുവനന്തപുരം ജില്ലയിലെ അധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി ജൂലൈ 8ന് രാവിലെ 10 മുതൽ 4 മണി വരെ തിരുവനന്തപുരം പി.എം.ജി ജംങ്ഷനിലെ യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് സെന്ററിൽ രജിസ്ട്രേഷൻ ഡ്രൈവ് നടത്തും. യോഗ്യരായ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകളുടെ അസൽ സഹിതം ഡ്രൈവിൽ പങ്കെടുക്കണം.
പി.എൻ.എക്സ് 2949/2025
date
- Log in to post comments