Post Category
സൗജന്യ സംരംഭകത്വ ശില്‍പശാല
പ്രവാസികള്‍ക്കും വിദേശത്ത് നിന്ന് തിരികെ എത്തിയവര്‍ക്കുമായി കോഴഞ്ചേരി മാരാമണ്‍ മാര്‍ത്തോമ്മാ റിട്രീറ്റ് സെന്ററില്‍ ജൂണ്‍ 30 ന് രാവിലെ 9.45 ന് സൗജന്യ സംരംഭകത്വ ശില്‍പശാല നടക്കും. നോര്‍ക്കറൂട്ട്സ് ജനറല്‍ മാനേജര്‍ ടി രശ്മി ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍ അനില്‍കുമാര്‍ അധ്യക്ഷനാകും. കേരള പ്രവാസിക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസ്, നോര്‍ക്കറൂട്ട്സ് എന്‍ബിഎഫ്സി മാനേജര്‍ കെ.വി സുരേഷ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി മണിലാല്‍ എന്നിവര്‍ പങ്കെടുക്കും. ലൈസന്‍സ്, വിവിധ വായ്പ സൗകര്യങ്ങള്‍, നോര്‍ക്കാ റൂട്ട്സ്, വ്യവസായ വകുപ്പ് മുഖേനെ നടപ്പാക്കുന്ന സംരംഭക സഹായ പദ്ധതി, പ്രധാന സംരംഭക മേഖല എന്നീ വിഷയങ്ങളിലാണ് ശില്‍പശാല. രജിസ്ട്രേഷന്‍ രാവിലെ 9.15 മുതല്‍.
date
- Log in to post comments