Skip to main content

ഗതാഗത നിയന്ത്രണം

ജല്‍ ജീവന്‍ മിഷന്‍ താനാളൂര്‍ പഞ്ചായത്തിലെ പ്രവൃത്തിയുടെ ഭാഗമായി പൈപ്പ് ലൈന്‍ സ്ഥാപിച്ച ഇട്ടിലാക്കല്‍ തെയ്യാല പിഡബ്ലിയുഡി റോഡില്‍ ഇട്ടിലാക്കല്‍ മുതല്‍ വെള്ളച്ചാല്‍ വരെ റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ജൂണ്‍ 28 മുതല്‍ ഒരാഴ്ച്ച ഗതാഗത നിയന്ത്രണം. വൈലത്തൂര്‍ ഭാഗത്ത് നിന്നും വെള്ളച്ചാല്‍ ഭാഗത്തേക്ക് പോകുന്നവരും തെയ്യാല, ഒഴൂര്‍ ഭാഗങ്ങളില്‍ നിന്നും വൈലത്തൂര്‍ ഭാഗത്തേക്ക് പോകുന്നവരും ഒഴൂര്‍- താനാളൂര്‍ റോഡിലൂടെ തിരിഞ്ഞു പോകണം. സ്‌കൂള്‍ വാഹനങ്ങള്‍ കടത്തിവിടും.

 

date