Skip to main content

ഏഴിക്കരയില്‍ എയ്ഡ്‌സ് ബോധവത്കരണ സന്ദേശ റാലി നടത്തി

 

കൊച്ചി: 'എന്റെ ആരോഗ്യം, എന്റെ അവകാശം'  എന്ന സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് ഏഴിക്കര സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും, ഏഴിക്കര പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഏഴിക്കര സി.എച്ച്.സി യില്‍ നിന്നും എയ്ഡ്‌സ് ബോധവത്കരണറാലി നടത്തി. പറവൂര്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ:യേശുദാസ് പറപ്പിളളി റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് ഗീത പ്രതാപന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ ശിവശങ്കരന്‍, ഏഴിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുമാരി പി.എ.ചന്ദ്രിക, വികസനകാര്യ ചെയര്‍പേഴ്‌സണ്‍ സ്‌മേര എ.ആര്‍, മുന്‍ മെമ്പറും പി.എം.സി അംഗവുമായ മുരളീധരന്‍ ഏഴിക്കര, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ.മഞ്ജു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.റ്റി ജില്‍സണ്‍, പറവൂര്‍ ഡോണ്‍ ബോസ്‌കോ നഴ്‌സിംഗ്  സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍, ആശവര്‍ക്കര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ഹെല്‍ത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

date