Skip to main content

ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവത്തിന് തുടക്കമായി

കാര്‍ഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം എന്ന സന്ദേശവുമായി ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ മൈതാനിയില്‍ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവം -2025 ന്റെ കാര്‍ഷിക സംഗമത്തിന്റെ ഉദ്ഘാടനം പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്‌സണ്‍ മേരികുട്ടി ജോയ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കര്‍ഷകരെ ആദരിച്ചു. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ഞാറ്റുവേല മഹോത്സവത്തിന്റെ തീം സോങ്ങിന്റെ ദൃശ്യാവിഷ്‌ക്കാരം ഡോ. ചാന്ദ്‌നി സലീഷിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ശ്രീ മൂകാംബിക നാട്യകലാക്ഷേത്രത്തിലെ കലാകാരികള്‍ അവതരിപ്പിച്ചു.

നഗരസഭ വൈസ് ചെയര്‍മാന്‍ ബൈജു കുറ്റിക്കാടന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്മാരായ ഫെനി എബിന്‍ വെള്ളാനിക്കാരന്‍, അംബിക പള്ളിപ്പുറത്ത്, സി.സി. ഷിബിന്‍, ജെയ്‌സണ്‍ പാറേക്കാടന്‍, അഡ്വ. ജിഷ ജോബി, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍മാരായ സോണിയ ഗിരി, അഡ്വ. കെ.ആര്‍. വിജയ, അല്‍ഫോന്‍സ തോമസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. മിനി, കൃഷി ഓഫീസര്‍മാരായ കെ.പി. അഖില്‍, എം.ആര്‍. അജിത്കുമാര്‍, ജനറല്‍ കണ്‍വീനറും മുനിസിപ്പല്‍ സെക്രട്ടറിയുമായ എം.എച്ച് ഷാജിക് എന്നിവര്‍ സംസാരിച്ചു. മുനിസിപല്‍ കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, കമ്മിറ്റിയംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്ന് വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി സംഗീതാര്‍ച്ചന, സംഗമസാഹിതി അവതരിപ്പിച്ച ഗാനസുധ, കാര്‍ഷിക സെമിനാറില്‍ ഗാര്‍ഹിക മാലിന്യ നിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ഡോ. ഡി. ഗിരിജയുടെ അവതരണം, വിവിധ വിദ്യാലയങ്ങള്‍ മാറ്റുരച്ച സിനിമാറ്റിക് ഡാന്‍സ് മത്സരങ്ങള്‍, കരിങ്കാളി ആടാട് ടീമിന്റെ ഫോക്ക് ബാന്‍ഡ് എന്നിവയും അരങ്ങേറി.

date