ഫിസിയോതെറാപ്പിസ്റ്റ് നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എന്‍.എച്ച്.എം) കീഴില്‍ താത്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബി.പി.ടിയും ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. 40 വയസ്സാണ് പ്രായപരിധി. 24,000 രൂപ ശമ്പളമായി ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ അഞ്ചിന് വൈകീട്ട് അഞ്ചിനകം ആരോഗ്യകേരളം വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കിലൂടെ (https://forms.gle/m53RHUg28kZhTmKZA) ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ജനന തിയതി, യോഗ്യത, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐ.ഡി. സഹിതം) ഓണ്‍ലൈന്‍ ലിങ്കില്‍ അപ്‌ലോഡ് ചെയ്യണം. അപേക്ഷകള്‍ യാതൊരു കാരണവശാലും നേരിട്ടോ/ തപാല്‍ മുഖേനയോ സ്വീകരിക്കുന്നതല്ല. പരീക്ഷ/ ഇന്റര്‍വ്യൂവിന് പങ്കെടുക്കുന്ന സമയത്ത് ജനന തിയതി, യോഗ്യത, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഒറിജിനലും കൊണ്ടുവരണം. പരീക്ഷ/ ഇന്റര്‍വ്യൂ തിയതി പിന്നീട് അറിയിക്കും.
- Log in to post comments