Skip to main content

എൽഎൽഎം കോഴ്സ്: അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ നാല് സർക്കാർ ലോ കോളേജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ ലോ കോളേജുകളിലേയും 2025-26 അധ്യയന വർഷത്തെ എൽ.എൽ.എം. കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ തിരുവനന്തപുരംഎറണാകുളംകോഴിക്കോട് കേന്ദ്രങ്ങളിൽ വച്ച് ഓൺലൈനായാണ് നടത്തുന്നത്. ഇതിനായി ജൂലൈ 10ന് വൈകിട്ട് 5വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പ്രവേശന പരീക്ഷയുടെ വിശദാംശങ്ങൾ അടങ്ങുന്ന പ്രോസ്പെക്ടസുകൾവിജ്ഞാപനങ്ങൾ എന്നിവ www.cee.kerala.gov.in  ൽ ലഭ്യമാണ്.

പി.എൻ.എക്സ് 2984/2025

date