Skip to main content

ജില്ലാ വികസന സമിതി യോഗം ചേർന്നു

 

വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി അവലോകനം ചെയ്യുവാൻ കളക്ടറേറ്റ് എക്സിക്യൂട്ടീവ് കോൺഫറൻസ് ഹാളിൽ ജില്ലാ വികസന സമിതി യോഗം സംഘടിപ്പിച്ചു.

 

പദ്ധതികൾ മുടക്കം കൂടാതെ വേഗത്തിൽ പൂർത്തീകരിക്കാൻ വേണ്ട ഊർജ്ജിത നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു.

 

വിവിധ പ്രദേശങ്ങളിൽ റോഡുകളുടെ നിർമ്മാണപുരോഗതികൾ യോഗത്തിൽ ചർച്ചയായി. പട്ടയ നടപടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ യോഗത്തിൽ നിർദ്ദേശിച്ചു. അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുന്നതിനെ കുറിച്ചും യോഗം ചർച്ച ചെയ്തു.

 

നവകേരള മിഷൻ, ആർദ്രം മിഷൻ, വിദ്യാകിരണം, ലൈഫ് മിഷൻ, മാലിന്യമുക്ത നവകേരളം, നവകേരള സദസ്സ് പ്രോജക്ടുകൾ, അതിദാരിദ്ര്യ ലഘൂകരണം തുടങ്ങിയ മേഖലകളിലെ പുരോഗതി അവലോകനവും എം.എൽ.എമാരുടെ പ്രത്യേക വികസന ഫണ്ട്, ആസ്തി വികസന ഫണ്ട്, എം.പി.എൽ.എ.ഡി.എസ് ഫണ്ട്, എന്നിവ വിനിയോഗിച്ച് നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതികളുടെ പുരോഗതിയും യോഗം വിലയിരുത്തി.

 

യോഗത്തിൽ എം എൽ എ മാരായ യു.ആർ.പ്രദീപ്, കെ.കെ.രാമചന്ദ്രൻ, എൻ കെ അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി, മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ പ്രതിനിധി, ബെന്നി ബെഹനാൻ എം.പിയുടെ പ്രതിനിധി, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date