Skip to main content

പുതുമയോടെ മുഖം മിനുക്കി തൃശൂരിൻ്റെ കൈരളി ശ്രീ തിയേറ്റർ: ഉദ്ഘാടനം ജൂലൈ ഒന്നിന്

 

സാംസ്കാരിക 

തലസ്ഥാനമായ തൃശൂരിൻ്റെ പ്രിയപ്പെട്ട, ചലച്ചിത്ര ആസ്വാദകരുടെയും പ്രവർത്തകരുടെയും 

സ്വന്തം ഇടമായ, നിരവധി ജനകീയ ചലച്ചിത്രോത്സവങ്ങൾക്ക് വേദിയായ തൃശൂരിലെ കൈരളി ശ്രീ തിയേറ്ററിൻ്റെ നവീകരിച്ച കെട്ടിടവും തിയേറ്ററും 

ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി 

സജി ചെറിയാൻ നാടിന് സമർപ്പിക്കും.

 

ചലച്ചിത്ര വികസന കോർപറേഷന് കീഴിൽ പ്രവർത്തിക്കുന്ന

കൈരളി ശ്രീ തിയേറ്റർ നിരവധി ആധുനിക സൗകര്യങ്ങളോടെയാണ് തുറന്നു നൽകാൻ ഒരുങ്ങുന്നത്. ലോകോത്തര സാങ്കേതിക വിദ്യയോടുകൂടിയ ആർജിബി ഫോർ കെ ലേസർ പ്രൊജക്ഷൻ, ഹ്യൂഗോ സിൽവർ സ്ക്രീൻ, 36 ചാനലുകളോടുകൂടിയ ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനം, പുഷ് ബാക്ക് സീറ്റുകൾ, പ്ലാറ്റിനം സോഫ സീറ്റുകൾ, എന്നീ സംവിധാനങ്ങൾ തിയേറ്ററിൽ ഒരുക്കിയിട്ടുണ്ട്.

 

കൈരളി തിയേറ്ററിൽ 33 ബാൽക്കണി 

പ്ലാറ്റിനം സോഫ സീറ്റുകൾ ഉൾപ്പെടെ

519 സീറ്റുകളും, ശ്രീ തിയേറ്ററിൽ 36 പ്ലാറ്റിനം സോഫ സീറ്റുകൾ ഉൾപ്പെടെ 327 സീറ്റുകളും

ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 800 ൽ പരം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന തിയേറ്ററിൽ സിനിമാ ആസ്വാദകർക്കായി

ശീതീകരണ സംവിധാനത്തോടു കൂടിയ

ബേബി ഫീഡിങ് റൂമുകൾ, ലിഫ്റ്റ്, കഫെറ്റീരിയ,

വെയ്റ്റിംഗ് ഏരിയ, ഗസ്റ്റ് റൂം, ടോയ്‌ലറ്റ്, വാഹന പാർക്കിങ് സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായിട്ടാണ് തിയേറ്റർ നിർമ്മിച്ചിരിക്കുന്നത്.

 

റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി 

കെ രാജൻ അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടനചടങ്ങിൽ

ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി

ഡോ. ആർ ബിന്ദു മുഖ്യപ്രഭാഷണം നടത്തും.

 പി ബാലചന്ദ്രൻ എം എൽ എ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ കെ രാധാകൃഷ്ണൻ എം പി, കോർപ്പറേഷൻ മേയർ എം കെ വർഗീസ് എന്നിവർ മുഖ്യാതിഥികളാകും.

 

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ്,

സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ, കൗൺസിലർമാരായ പൂർണിമ സുരേഷ്, 

അനൂപ് ഡേവിഡ് കാട, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ രവീന്ദ്രൻ, സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ,

സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, ലളിതകലാ അക്കാദമി 

ചെയർമാൻ മുരളി ചീരോത്ത്, പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി പി സുബ്രഹ്മണ്യൻ, ഐ എഫ് എഫ് ടി ജനസംസ്കാര ചലച്ചിത്ര കേന്ദ്രം ഡയറക്ടർ ചെറിയാൻ ജോസഫ് എന്നിവർ പങ്കെടുക്കും.

 

ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ പി എസ് പ്രിയദർശനൻ, ചലച്ചിത്ര സംവിധായകനും ഡയറക്ടർ ബോർഡ് അംഗവുമായ എം എ നിഷാദ്, ഡയറക്ടർ ബോർഡ് അംഗം മെൽവിൻ മാത്യു,

സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, കമ്പനി സെക്രട്ടറി ജി വിദ്യ, മെയിൻ്റനൻസ് എഞ്ചിനീയർ അർച്ചന പ്രഭു തുടങ്ങിയവർ പങ്കെടുത്തു.

 

date