ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ വാഹന പാര്‍ക്കിംഗിന് പരിഹാരമാകുന്നു
ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുന്നതിന് ബീച്ചിലെ റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിനോദ സഞ്ചാരവകുപ്പിന് അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന ബീച്ചുകളിൽ ഒന്നായ ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് ആവശ്യമായ സ്ഥലം ഇല്ലാത്തത് ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വലിയ രീതിയില്‍ പ്രയാസം സൃഷ്ടിച്ചിരുന്നു. വേലിയേറ്റത്തിന്റെ ഭാഗമായി ബീച്ചില്‍ ഏര്‍പ്പെടുത്തിയ താത്കാലിക പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വെള്ളം കയറുന്നത് വിനോദ സഞ്ചാരികളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് എൻ.കെ അക്ബർ എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം ഡിടിപിസി ബീച്ചിലെ അണ്‍സര്‍വ്വേ ലാന്റ് പാര്‍ക്കിംഗിനായി അനുവദിക്കുന്നതിന് റവന്യൂ വകുപ്പിന് അപേക്ഷ സമര്‍പ്പിച്ചത്. ഇതിനെ തുടർന്ന് ബീച്ചിലെ റവന്യൂ ഭൂമി വിനോദ സഞ്ചാരികള്‍ക്കായി പാര്‍ക്കിംഗിന് അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കുകയായിരുന്നു.
- Log in to post comments