Post Category
ആസ്വാദന കുറിപ്പ് മത്സരം ജൂണ്‍ 30ന്
വായന പക്ഷാചരണത്തിന്റെ ഭാഗമായി വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ആസ്വാദന കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. ജൂണ്‍ 30ന് രാവിലെ 10.30ന് കാസര്‍കോട് സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേംബറിലാണ് മത്സരം നടത്തുക. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം അധ്യപരുരോ രക്ഷിതാക്കളോ കുട്ടികളെ അനുഗമിക്കണം. ഫോണ്‍- 04994 255 145.
date
- Log in to post comments