Post Category
മൃഗസംരക്ഷണ സെമിനാര്‍ 19ന്
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ 19ന് ജില്ലാതല ജന്തുക്ഷേമ സെമിനാര്‍ സംഘടിപ്പിക്കും. ആവാസ വ്യവസ്ഥയില്‍ വിവിധ മൃഗജെനുസുകളുടെ പ്രാധാന്യവും അവയുടെ ക്ഷേമവും സംബന്ധിച്ച വിവിധ വിഷയങ്ങളിലാണ് സെമിനാര്‍ നടക്കുക. വീണാ ജോര്‍ജ് എംഎല്‍എ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ ഗീതാ സുരേഷ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ബാബു എബ്രഹാം പദ്ധതി വിശദീകരണം നടത്തും. തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, സിഡിഎസ് ചെയര്പേഴ്സണ്മാര്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുക്കും. (പിഎന്‍പി 3748/18)
date
- Log in to post comments