Skip to main content

ബോധവത്ക്കരണ പരിപാടി നടത്തി

 

സംസ്ഥാന സര്‍ക്കാരിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി പന്തളം എന്‍എസ്എസ് കോളജില്‍ ബോധവത്ക്കരണ പരിപാടി നടത്തി. ഡോ.പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു.       വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, ഡ്രോയിംഗ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ, ഷംല ബീഗം, ഡോ.അഞ്ജന, സ്വപ്നാമോള്‍, അലോഷ്യസ്, സി.ബി.ഒ പ്രതിനിധികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധി, ഓര്‍ഫനേജ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                   (പിഎന്‍പി 3750/18)

 

date