Skip to main content
കേര (കേരള ക്ലൈമറ്റ് അഗ്രി വാല്യൂ ചെയിൻ മോഡണൈസേഷൻ പ്രോജക്ട്) ഉൽപാദക സഖ്യങ്ങൾക്കുള്ള ബോധവത്കരണ സെമിനാർ കണ്ണൂരിൽ അസി. കലക്ടർ എഹ്‌തെദ മുഫസിർ ഉദ്ഘാടനം ചെയ്യുന്നു

കേര ഉൽപാദക സഖ്യങ്ങൾക്ക് ബോധവത്കരണ സെമിനാർ

കാർഷിക മേഖലയുടെ സമഗ്ര വളർച്ചയും കാലാവസ്ഥ അനുസൃത കൃഷി രീതികളിലൂടെ ഉൽപാദന വർദ്ധനവും ലക്ഷ്യമിട്ട് കൃഷി വകുപ്പ് ലോക ബാങ്ക് സഹായത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന കേര (കേരള ക്ലൈമറ്റ് അഗ്രി വാല്യൂ ചെയിൻ മോഡണൈസേഷൻ പ്രോജക്ട്) ഉൽപാദക സഖ്യങ്ങൾക്കുള്ള ബോധവത്കരണ സെമിനാർ കണ്ണൂരിൽ നടത്തി.
കേരളത്തിലെ അഗ്രി ബിസിനസുകളെ പ്രോത്സാഹിപ്പിക്കുക, കാർഷിക മേഖല ഊർജിതപ്പെടുത്തുക, കാലാവസ്ഥ വ്യതിയാനത്തിന് അനുയോജ്യമായ കൃഷി രീതി പ്രോത്സാഹിപ്പിക്കുക, മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങളുടെ ഉൽപാദനവും വിപണനവും വർധിപ്പിക്കുക, കാർഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കേര പദ്ധതി ലക്ഷ്യമിടുന്നത്.  
അസി. കലക്ടർ എഹ്‌തെദ മുഫസിർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ആത്മ ഡെപ്യൂട്ടി ഡയറക്ടർ സുരേന്ദ്രൻ എ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ആത്മ പ്രോജക്ട് ഡയറക്ടർ സ്മിത ഹരിദാസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ജ്യോതി കുമാരി കെ എൻ, കേര ഡെപ്യൂട്ടി റീജിയണൽ പ്രോജക്ട് ഡയറക്ടർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അജിമോൻ കെ എസ്, ഷീന എന്നിവർ സംസാരിച്ചു. കേര ടെക്‌നിക്കൽ ഓഫീസർ ജേക്കബ് ജോയ് കേര പദ്ധതികൾ വിശദീകരിച്ചു. കേര എസ്.പി.എം.യു.നോഡൽ ഓഫീസർ ഡോ.യമുന എസ് കാർഷിക  അവതരണം നടത്തി.
കേര പ്രോജക്ട് മാനേജർ ആദർശ് കെ. കെ സെമിനാർ മോഡറേറ്ററായി.
 

date