ജോബ് ഡ്രൈവ് അഞ്ചിന്
പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. മൂന്ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള നിയമനത്തിനായി സംഘടിപ്പിക്കുന്ന ജോബ് ഡ്രൈവ് ജൂലൈ അഞ്ചിന് രാവിലെ 10 മണിക്ക് പാലക്കാട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടക്കും. ഏജന്‍സി മാനേജര്‍, ഫൈനാന്‍ഷ്യല്‍ അഡൈ്വസര്‍, ഫീല്‍ഡ് എഞ്ചിനീയര്‍- സര്‍വീസ്, ഫീല്‍ഡ് എക്സിക്യൂട്ടീവ്- മാര്‍ക്കറ്റിങ്, ടെക്നിഷ്യന്‍ എന്നിവയിലാണ് ഒഴിവുകള്‍. പത്താംക്ലാസ്, പ്ലസ്ടു, ഡിഗ്രി, എഞ്ചിനീയറിങ് ഐ ടി ഐ, ഡിപ്ലോമ, ഇ സി ഇ, ഐ ടി സി, ഇ ആന്‍ഡ് ഐ, യോഗ്യതയുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമാണ് മേളയില്‍ പ്രവേശനം. രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റത്തവണ രജിസ്ട്രേഷന്‍ ഫീസായ 300 രൂപയും സഹിതം നേരിട്ട് എത്തണം. മുന്‍പ് രജിസ്റ്റര്‍ ചെയ്തവര്‍ രശീതി, ബയോഡാറ്റ കോപ്പി എന്നിവയും കൊണ്ടുവരണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435, 2505204.
- Log in to post comments