Skip to main content
കൂടാളി ഗ്രാമ പഞ്ചായത്ത് കൊളപ്പ വോളി ബോൾ സിന്തറ്റിക്ക് ഗ്രൗണ്ട് ഉദ്ഘാടനം കെ.കെ ശൈലജ ടീച്ചർ എം എൽ എ നിർവ്വഹിക്കുന്നു

കൊളപ്പ വോളിബോൾ കോർട്ട് നാടിന് സമർപ്പിച്ചു പട്ടാന്നൂരിൽ സ്പോർട്സ് അക്കാദമി സ്ഥാപിക്കും-കെ.കെ ശൈലജ ടീച്ചർ എംഎൽഎ

കായിക മേഖലയിൽ പട്ടാന്നൂരിനെയും കൂടാളിയെയും കൂടുതൽ ഉയരങ്ങളിൽ എത്തിക്കുന്നതിനായി ബജറ്റിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് പട്ടാന്നൂരിൽ സ്പോർട്സ് അക്കാദമി സ്ഥാപിക്കുമെന്ന് കെ.കെ ശൈലജ ടീച്ചർ എംഎൽഎ പറഞ്ഞു. കൂടാളി കൊളപ്പയിൽ വോളിബോൾ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുത്തും കായിക ക്ഷമതയുമുള്ള യുവത്വം നാടിന്റെ സമ്പത്താണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. ഇന്ത്യൻ വോളിബോൾ കോച്ച് ഇ കെ രഞ്ജൻ വിശിഷ്ടാതിഥിയായി.

എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും കൂടാളി ഗ്രാമപഞ്ചായത്തിന്റെ  അഞ്ച് ലക്ഷം രൂപ വാർഷിക വികസന ഫണ്ടും ഉപയോഗിച്ചാണ് പട്ടാന്നൂരിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ സിന്തറ്റിക് വോളിബോൾ ഗ്രൗണ്ട് സ്ഥാപിച്ചത്. കൂടാളി ഗ്രാമപഞ്ചായത്ത് വിട്ട് നൽകിയ സ്ഥലത്ത് 360 സ്ക്വയർ മീറ്ററിൽ വിസ്തൃതിയിലാണ് കോർട്ട് നിർമ്മിച്ചിരിക്കുന്നത്. ചുറ്റുമുള്ള സീറ്റിങ്, ഫെൻസിങ് പ്രവൃത്തികളടക്കം 630 സ്ക്വയർ മീറ്ററിലാണ് വികസന പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ഷൈമ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉപഹാര സമർപ്പണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ആർ ടി നിമിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.വി ശ്രീജിനി, കൂടാളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. പത്മനാഭൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി രാജശ്രീ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ.എം. വസന്ത ടീച്ചർ,കെ. ദിവാകരൻ, പി.സി. ശ്രീകല ടീച്ചർ, കണ്ണൂർ ജില്ലാ വോളിബോൾ ടെക്‌നിക്കൽ കമ്മറ്റി പ്രസിഡന്റ് ടി.മനോജ്പട്ടാന്നൂർ, ഇ.സജീവൻ, കെ.കെ. കൃഷ്‌ണ കുമാർ, സി.എച്ച്. വൽസലൻ മാസ്റ്റർ, കെ.എം.വിജയൻ മാസ്റ്റർ, കെ.വി.പുരുഷോത്തമൻ ,എ.പി മുസ്‌തഫ അലി, വോളിബോൾ താരം ടി അശോകൻ എന്നിവർ സംസാരിച്ചു.

date