Skip to main content

*പ്രതിരോധ ബോധവത്ക്കരണ അസംബ്ലി ചേര്‍ന്നു*

ആരോഗ്യ വകുപ്പ് ആരോഗ്യ കേരളത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ പേവിഷബാധക്കെതിരെ  വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കാന്‍ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പേവിഷബാധ പ്രതിരോധ ബോധവത്ക്കരണ അസംബ്ലി ചേര്‍ന്നു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല അസംബ്ലിയില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി ദിനീഷ്, ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, കല്‍പ്പറ്റ ജനറല്‍ ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.കെ നവാസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എസ് സുരേഷ് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. മൃഗങ്ങളുടെ കടിയേറ്റാല്‍ പ്രഥമ ശുശ്രൂഷയും വാക്സിനും വളരെ പ്രധാനമാണ്. മൃഗങ്ങളുടെ കടിയോ മാന്തലോ, പോറലോ ഏറ്റാല്‍ രോഗ പ്രതിരോധത്തിന്റെ ഭാഗമായി നല്‍കേണ്ട പ്രഥമ ശുശ്രൂഷ, വാക്സിനേഷന്‍, മൃഗങ്ങളോട് ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ബോധവത്ക്കരണം നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇന്‍-ചാര്‍ജ്ജ് ലീന, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഐശ്വര്യ, എം.എല്‍.എസ്.പി ജിഞ്ജു എന്നിവര്‍ സംസാരിച്ചു.

date