Post Category
ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു
ചെറുകുന്ന് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും കർഷകസഭയും ചെറുകുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി സജീവൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ടി.ഇ നിർമല അധ്യക്ഷയായി.
കർഷക സഭയിൽ വിള ഇൻഷുറൻസിനെക്കുറിച്ച് കൃഷി ഓഫീസർ നയന സുനിൽ ക്ലാസ്സെടുത്തു. തുടർന്ന് തെങ്ങിൻ തൈ, പച്ചക്കറി തൈകൾ, പച്ചക്കറി വിത്ത്, കവുങ്ങിൻ തൈ എന്നിവയുടെ വിതരണവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം പത്മിനി, ചെറുകുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി അച്യുതൻ എന്നിവർ സംസാരിച്ചു.
date
- Log in to post comments