Skip to main content

പുസ്തക ചർച്ച സംഘടിപ്പിച്ചു

കേരള വെറ്ററിനറി ആൻ്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയുടെ സംരഭകത്വ വിജ്ഞാന വ്യാപന വിഭാഗത്തിൻറെ 'ഒപ്പം' പദ്ധതിയുടെയും ഇടിയം വയൽ പഠനമുറിയുടെയും ആഭിമുഖ്യത്തിൽ ഇടിയം വയലിൽ ആദിവാസി വിദ്യാർത്ഥികൾക്കായി പുസ്തക ചർച്ച സംഘടിപ്പിച്ചു.

ജയമോഹൻ്റെ 'ആന ഡോക്ടർ' എന്ന പുസ്തകത്തെക്കുറിച്ചാണ് ചർച്ച നടത്തിയത്. ചർച്ചയിൽ ടീച്ച് ഫോർ നാച്വർ ഫെല്ലോ, സുശ്രുതൻ എന്നീ പുസ്തകങ്ങളുടെ അവതരണവും നടന്നു. യൂണിവേഴ്സിറ്റി നടത്തുന്ന വിവിധ വിദ്യഭ്യാസ പ്രവർത്തങ്ങളുടെ ഭാഗമായാണ്  വായന പക്ഷാചരണം നടത്തിയത്.

വെറ്റിനറി യൂണിവേഴ്സിറ്റി റിസർച്ച് അസിസ്റ്റൻ്റ് ജിപ്സ ജഗദീഷ്, പഠനമുറി ടീച്ചർ, വിജിന രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

 

date