Post Category
ശുചീകരണ തൊഴിലാളികള്‍ക്കും ഹരിതകര്‍മ്മസേനക്കും യൂണിഫോം വിതരണം ചെയ്തു
കുന്നംകുളം നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്കും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുമുള്ള യൂണിഫോം, സുരക്ഷാ ഉപാധികള്‍ തുടങ്ങിയവ വിതരണം ചെയ്തു. ടൗൺ ഹാളിൽ നടന്ന ചടങ്ങ് എ.സി മൊയ്തീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ മാലിന്യ മുക്ത നവകേരളം പ്രതിജ്ഞയും മാലിന്യമുക്തം രോഗമുക്തം പരിപാടിയുടെ ലോഗോ പ്രകാശനവും നടന്നു.
ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, ക്ലീന്‍ സിറ്റി മാനേജര്‍ താജുദ്ധീന്‍, എച്ച്.ഐ എ. രഞ്ജിത് തുടങ്ങിയവര്‍ സംസാരിച്ചു
date
- Log in to post comments