Skip to main content

ആലുവ താലൂക്കില്‍ വാഹന നികുതി;  ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

 

കൊച്ചി: ആലുവ താലൂക്കിലെ ഭീമമായ തുക വാഹനനികുതി കുടിശികയുളള വാഹന ഉടമകള്‍ക്കെതിരെ റവന്യൂ റിക്കവറി നടപടികള്‍ രണ്ടാഴ്ചയ്ക്കകം ഉണ്ടായിരിക്കും. ഇതിന്റെ ഭാഗമായി ഡിമാന്റ് നോട്ടീസ് അയച്ചിട്ടുണ്ട്. ആലുവ താലൂക്കില്‍ അഞ്ച് കോടിയോളം രൂപ വാഹന ഉടമകളുടെ നികുതി നിലനില്‍ക്കുന്നു. അഞ്ച് വര്‍ഷത്തിലധികമായി നികുതി അടയ്ക്കാത്ത വാഹന ഉടമകള്‍ക്ക് 20 ശതമാനം മാത്രം നികുതി അടച്ച് ഒറ്റത്തവണ തീര്‍പ്പാക്കലിനു വിധേയമാകാവുന്നതാണ്. ഡിസംബര്‍ 31 വരെ സൗകര്യം ഉണ്ടായിരിക്കും. റവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവാകുന്നതിനു വേണ്ടി നികുതി കുടിശികയുളളവര്‍ ജോയിന്റ് ആര്‍.ടി.ഓഫീസര്‍ സി.എസ്.അയ്യപ്പെനെ നേരിട്ട് കാണണമെന്ന് ജോയിന്റ് ആര്‍.ടി.ഓഫീസര്‍ അറിയിച്ചു.

date