Skip to main content

വിമുക്ത ഭടന്മാരുടെ മക്കൾക്ക് ക്യാഷ് അവാർഡ്

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിമുക്തഭടൻമാരുടെ മക്കൾക്ക് ക്യാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച സ്റ്റേറ്റ് സിലബസിലുള്ളവർക്കും ആകെ 90 ശതമാനമോ അതിന് മുകളിലോ മാർക്ക് നേടിയ സി.ബി.എസ്.സി., ഐ.സി.എസ്.ഇ സിലബസിലുള്ളവർക്കും സർവ്വീസ് പ്ലസ് വഴി അപേക്ഷിക്കാം. ജൂലൈ 26ന് മുൻപായി serviceonline.gov.in/kerala എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481-2371187.

date