*സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനത്തിന് അപേക്ഷിക്കാം*
തൃശ്ശൂർ ജില്ലാ പഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതി പ്രകാരം സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം നൽകുന്നതിനായി പട്ടികജാതി യുവജനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 21-നും 30-നും ഇടയിൽ പ്രായമുളള അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ജോലി നേടുന്നതിനാവശ്യമായ പ്രവൃത്തി പരിചയം നൽകുന്നതിനാണ് ഈ പദ്ധതി. ബി. എസ്.സി നഴ്സിംഗ്-10000/- രൂപ, ജനറൽ നഴ്സിംഗ്-8000/- രൂപ, എം. എൽ.ടി , ഫാർമസി, റേഡിയോഗ്രാഫർ തുടങ്ങിയ പാരാമെഡിക്കൽ യോഗ്യതയുള്ളവർ-8000/- രൂപ എഞ്ചിനീയറിംഗ്-10000/- രൂപ, പോളിടെക്നിക്- 8000/- രൂപ, മറ്റുള്ളവ-7000/- രൂപ എന്നിങ്ങനെയാണ് വിവിധ യോഗ്യതകൾക്ക് പ്രതിമാസം ലഭിക്കുന്ന സ്റ്റൈപ്പൻ്റ്.
തൃശ്ശൂർ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായവർക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹത. താത്പര്യമുള്ള ഉദ്യോഗാർഥികൾ
ജാതി സർട്ടിഫിക്കറ്റ്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, റേഷൻ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്
എന്നീ രേഖകൾ സഹിതം ജൂലൈ അഞ്ചിന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ലഭിക്കും. ഫോൺ- 0487 23060381
- Log in to post comments