Skip to main content
വയത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്

വയത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ജൂലൈ നാലിന് നാടിന് സമര്‍പ്പിക്കും 

സംസ്ഥാന സര്‍ക്കാരിന്റെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വയത്തൂര്‍ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ജൂലൈ നാലിന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ച് 166.4 ചതുരശ്ര മീറ്ററിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസ് മുറി, വെയ്റ്റിംഗ് ഏരിയ, വരാന്ത, റെക്കോര്‍ഡ് റൂം, കോണ്‍ഫറന്‍സ് ഹാള്‍ കം ഡൈനിംഗ്, ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടുന്നതാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം. പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നതോടെ ജനങ്ങള്‍ക്ക് കൂടുതല്‍ വേഗത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകും. 

date