Skip to main content
അടൂര്‍ എസ്എന്‍ഐടി കോളജില്‍ നടന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്

ലഹരി വിരുദ്ധ ബോധവല്‍ക്കരണം

നഷാ മുക്ത് ഭാരത് അഭിയാന്‍ കാമ്പയിന്റെ ഭാഗമായി ജില്ലാ സാമൂഹിക നീതി വകുപ്പിന്റെയും  ഗാന്ധിഭവന്‍ ഐആര്‍സിഎ അടൂരിന്റെയും ആഭിമുഖ്യത്തില്‍  അടൂര്‍ എസ് എന്‍ ഐ ടി കോളജില്‍ ലഹരി വിരുദ്ധ ബോധവല്‍കരണം സംഘടിപ്പിച്ചു.  എസ് എന്‍ ഐ ടി മാനേജിങ് ഡയറക്ടര്‍ എബിന്‍ അമ്പാടിയില്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി.   ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ജെ. ഷംലാ ബീഗം,   ഗാന്ധിഭവന്‍ പ്രോജക്ട് ഡയറക്ടര്‍ ശ്രീലക്ഷ്മി , കൗണ്‍സലര്‍ രേഷ്മ എന്നിവര്‍ പങ്കെടുത്തു.
 

date