Post Category
ടെക്‌നിക്കല്‍ തസ്തികയില്‍ ഒഴിവ്
ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ടര്‍ണിങ്, പ്ലംബിങ്, ഹൈഡ്രോളിക്, എന്നീ വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലെ ഒഴിവിലേക്കും, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്കും ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി അപേക്ഷകള്‍ ക്ഷണിച്ചു. സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റായും വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം ജൂലൈ നാലിന് രാവിലെ 10 മണിക്ക് കോളജ് ആഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 232477, 04862-233250, www.gecidukki.ac.in
date
- Log in to post comments