Skip to main content

വിനോദ സഞ്ചാര മേഖലയിലുള്ളവരുമായി കളക്ടറുടെ കൂടിക്കാഴ്ച

 

 

ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായി ജില്ലാ കളക്ടര്‍ ജൂലൈ 8 ന് ഉച്ചയ്ക്ക് 2 മണി മുതല്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടത്തും. ജില്ലയിലെ വിനോദസഞ്ചാര മേഖലയിലെ പ്രശ്‌നങ്ങളും, പ്രതിവിധികളും, ആശയങ്ങളും, പരിമിതികളും തുടങ്ങി വിവിധ വിഷയങ്ങള്‍ ജില്ലാ കളക്ടറുടെ മുന്‍പില്‍ നേരിട്ട് അവതരിപ്പിക്കാനുള്ള ഈ അവസരം വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രയോജനപ്പെടുത്താമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

 

date