Post Category
മൊബൈല്‍ വെറ്ററിനറി യൂണിറ്റ് ആരംഭിച്ചു
മൃഗസംരക്ഷണ വകുപ്പിന്റെയും, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് ആരംഭിച്ചു. മൃഗ സംരക്ഷണ വകുപ്പിന്റെ സേവനം ബ്ലോക്കില്‍ 24 മണിക്കൂറും ലഭ്യമാക്കലാണ് ലക്ഷ്യം. വൈകീട്ട് ആറ് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് സേവനം ലഭ്യമാക്കുക. പദ്ധതിയുടെ ഉദ്ഘാടനവും, ഫ്‌ലാഗ് ഓഫും ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത നിര്‍വഹിച്ചു. വീട്ടുപടിക്കല്‍ മൃഗ ചികിത്സ സേവനം ലഭിക്കാന്‍ 1962 എന്ന ടോള്‍ഫ്രീ നമ്പര്‍ ഉപയോഗിക്കാം. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ മണികുമാര്‍ അധ്യക്ഷനായി.
ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി. ജി രജേഷ് പദ്ധതി വിശദികരണം ചെയ്തു. ഡോ.കെ.വി വത്സകുമാരി, ഡോ വി.എസ്. ഷമ്മി, ഡോ.ടി.ആര്‍ രാഹുല്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments