മുതുകുളത്ത് ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു
മുതുകുളം പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു. കൃഷിഭവൻ അങ്കണത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ വി ജ്യോതി പ്രഭ ഉദ്ഘാടനം ചെയ്തു.
ഞാറ്റുവേല ചന്തയുടെ ഭാഗമായി
നടീൽ വസ്തുക്കൾ, പച്ചക്കറി വിത്തുകൾ എന്നിവ വിതരണം ചെയ്തു. കാർഷിക നേഴ്സറികൾ, അഗ്രോ സർവീസ് സെൻ്റർ, കൃഷിക്കൂട്ടങ്ങൾ, ഇക്കോ ഷോപ്പുകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ ഫലവൃക്ഷങ്ങൾ, ഔഷധസസ്യങ്ങൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും നടന്നു. തുടർന്ന് ചേർന്ന കർഷകസഭയിൽ മുതുകുളം കൃഷി ഓഫീസർ ആതിര എം നായർ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാൽ മാളവ്യ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷ മഞ്ജു അനിൽകുമാർ, പഞ്ചായത്തംഗങ്ങളായ സുസ്മിതാ ദിലീപ്, സി വി ശ്രീജ, ശുഭ ഗോപകുമാർ, ശ്രീലത, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
(പിആര്‍/എഎല്‍പി/1920)
- Log in to post comments