Skip to main content

ഇരിങ്ങാലക്കുട ഞാറ്റുവേല- ശ്രദ്ധേയമായി വയോജന സംഗമം

 

 

ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം -2025 ൻ്റെ വയോജന സംഗമത്തിന്റെ ഉദ്ഘാടനം മുകുന്ദപുരം തഹസിൽദാർ സിമീഷ് സാഹു നിർവഹിച്ചു. കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം എന്ന ആപ്തവാക്യവുമായി ഇരിങ്ങാലക്കുട നഗരസഭ ജൂൺ 27 മുതൽ ജൂലായ് ആറ് വരെ മുനിസിപ്പൽ മൈതാനിയിലാണ് ഞാറ്റുവേല സംഘടിപ്പിക്കുന്നത്.

 

മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. കലാഭവൻ ജോഷി മുഖ്യാതിഥിയായി. 

 

 സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഡ്വ. ജിഷ ജോബി, സി.സി. ഷിബിൻ, അംബിക പള്ളിപ്പുറത്ത്, കൗൺസിലർമാരായ എം.ആർ. ഷാജു, സിജു യോഹന്നാൻ, ഞാറ്റുവേല ഫിനാൻസ് കമ്മിറ്റി അക്കൗണ്ട്സ് ഇൻ- ചാർജ് എൻ. എച്ച്. നജ്മ എന്നിവർ സംസാരിച്ചു.

 

മുൻസിപ്പൽ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ വെള്ളാനിക്കാരൻ, പൊതുമരാമത്തു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറേക്കാടൻ, മുനിസിപ്പൽ സെക്രട്ടറി എം. എച്ച് ഷാജിക്, കോ- ഓർഡിനേറ്റർ പി.ആർ. സ്റ്റാൻലി, മുനിസിപ്പൽ എഞ്ചിനീയർ ആർ. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.

 

തുടർന്ന് സംഗമസാഹിതി ആഗോളതാപനവും പ്ലാസ്റ്റിക്കിൻ്റെ അമിത ഉപയോഗവും എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. 

കാർഷിക സെമിനാറിൽ സ്മാർട്ട് കൃഷിയിലെ നൂതന സാങ്കേതിക വിദ്യകളെന്ന വിഷയത്തിൽ പി.ജി. ഡോ. സുജിത് വിഷയാവതരണം നടത്തി. 

 നഗരസഭാ കൗൺസിലർമാരുടെയും ജീവനക്കാരുടെയും കൂട്ടായ്മയായ എം. ഇ.ആർ.സി യുടെ കലാപരിപാടികളും ബിഗ് സ്റ്റാർ ഡൈനാമിക് വോയ്സ് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.

date