മത്സ്യകൃഷിക്ക് പ്രോത്സാഹനം: 98000 മത്സ്യകുഞ്ഞുങ്ങള്‍ വിതരണം ചെയ്തു
സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിനകര്‍മ്മപരിപാടിയുടെയും, ജനകീയ മത്സ്യകൃഷി പദ്ധതിയുടെയും ഭാഗമായി ജില്ലാതല മത്സ്യകുഞ്ഞ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലയില്‍ 1500 കുളങ്ങളാണ് തദ്ദേശ സ്ഥാപനങ്ങള്‍ വഴി മത്സ്യകൃഷിക്കായി തെരഞ്ഞെടുത്തത്. ഇതിന്റെ ഭാഗമായി, തേങ്കുറുശ്ശിയിലെ 14 കുളങ്ങളിലായി 98,000 മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു.
തേങ്കുറുശ്ശിയില്‍ മത്സ്യകര്‍ഷക ക്ലബ് നടത്തുന്ന അഞ്ച് കുളങ്ങള്‍, കുടുംബശ്രീ, പാടശേഖര സമിതി എന്നിവ നടത്തുന്ന ഓരോ കുളവും, സ്വകാര്യവ്യക്തികള്‍ പാട്ടത്തിനെടുത്ത് നടത്തുന്ന ഏഴ് കുളങ്ങള്‍ എന്നിവയിലേക്കാണ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. വിലയന്‍ചാത്തനൂര്‍ -പുന്നൂര്‍ കുളത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.
തേങ്കുറുശ്ശി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ടി.കെ ദേവദാസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ്് കെ.സ്വര്‍ണ്ണമണി, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പെഴ്സണ്‍ ആര്‍.സജിനി, വികസകാര്യം ചെയര്‍മാന്‍ എം.കെ ശ്രീകുമാര്‍, വാര്‍ഡ് മെമ്പര്‍ കെ.കൃഷ്ണന്‍കുട്ടി. പഞ്ചായത്ത് പ്രമോട്ടര്‍ എം.ഹരിദാസ്, ഫിഷറീസ് ഡി.ഡി ചാര്‍ജ് കെ.എസ് രാജി, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ സി.ആര്‍ ദേവദാസ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments