Skip to main content

ചെട്ടികാട് ആശുപത്രി: റോഡിന് ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

ചെട്ടികാട് താലൂക്കാശുപത്രിക്കായി പണികഴിപ്പിക്കുന്ന ബഹുനില കെട്ടിടത്തിൻ്റെ  മുൻവശത്ത്  റോഡിന്  വീതി കൂട്ടുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കവും യോഗത്തിൽ ചർച്ച ചെയ്തു. തർക്കം എത്രയും പെട്ടെന്ന് പരിഹരിക്കുവാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഭൂഉടമകൾ അനാവശ്യമായി തുക കൂട്ടി ചോദിക്കുന്നതായി ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം നടപടികൾ മുന്നോട്ട് കൊണ്ടു പോകുവാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

date