Skip to main content

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II അഭിമുഖം

ജില്ലയില്‍ മുന്‍സിപ്പല്‍ കോമണ്‍ സര്‍വീസസില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II (കാറ്റഗറി നമ്പര്‍ 137/2015) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച കൂട്ടിച്ചേര്‍ക്കല്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ജൂലൈ 8, 10 തീയതികളില്‍ പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസില്‍ വെച്ച് നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്എംഎസ്, പ്രൊഫൈല്‍ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ ലഭ്യമായിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം അഭിമുഖത്തിന് ഹാജരാക്കണമെന്ന് പബ്ലിക് സര്‍വീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു

date