Skip to main content

നവീകരിച്ച ജില്ലാ ഇടപെടല്‍ കേന്ദ്രത്തിന്റെയും  സഞ്ചരിക്കുന്ന യൂണിറ്റിന്റെയും ഉദ്ഘാടനം നാളെ (ഡിസംബര്‍ 3ന്)

 

 

കൊച്ചി: നവീകരിച്ച ജില്ലാ ഇടപെടല്‍ കേന്ദ്രത്തിന്റെയും സഞ്ചരിക്കുന്ന യൂണിറ്റിന്റെയും ഉദ്ഘാടനം നാളെ (ഡിസംബര്‍ 3ന്) രാവിലെ 9 മണിക്ക് ആരോഗ്യ-കുടുംബക്ഷേമവകുപ്പ് മന്ത്രി കെ കെ ശൈലജ നിര്‍വഹിക്കും. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഉദ്ഘാടന ചടങ്ങ്. കുട്ടികളിലെ ഏതെങ്കിലും വിധത്തിലുള്ള വൈകല്യങ്ങള്‍ കണ്ടെത്തി വിദഗ്ദചികിത്സ ഉറപ്പുവരുത്തുന്നതിനായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം (District Early Intervention Centre). പതിനെട്ട് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യമായി വിദഗ്ദചികിത്സ ഉറപ്പു വരുത്തുന്ന ഈ സ്ഥാപനം കൂടുതല്‍ സൗകര്യങ്ങളോടെ വിപുലപ്പെടുത്തുകയാണ്. ഇതിന്റെ ഭാഗമായി കേന്ദ്രം നവീകരിക്കുകയും ചികിത്സക്കെത്തുന്നവര്‍ക്ക് മെച്ചപ്പെട്ട സേവന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനനുബന്ധമായി രണ്ട് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റുകള്‍ കൂടി ജില്ലയില്‍ ആരംഭിക്കും. പ്രൊഫ കെവി തോമസ് എം പി, ഹൈബി ഈഡന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ജില്ലാകളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള തുടങ്ങിയവര്‍ പങ്കെടുക്കും.

date