Post Category
*ലേലം*
ബഡ്സ് നിയമം (അനധികൃത നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും തിരിച്ചടയ്ക്കുന്നതും തടയുന്നതിനുള്ള നിയമം) പ്രകാരം കണ്ടുകെട്ടിയ ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് വല്ലച്ചിറ എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്ന തൃശ്ശൂർ, താലൂക്ക് ആറാട്ടുപുഴ വില്ലേജ് പരിധിയിലുള്ള വാടക കെട്ടിടത്തിലെ ജംഗമവസ്തുക്കൾ പരസ്യമായി ലേലം ചെയ്ത് വിൽപ്പന നടത്തും. കെട്ടിടം സ്ഥിതി ചെയ്യുന്ന ക്യാപ്പിറ്റൽ ആർട്ട് ബിസിനസ് സ്പെയ്സ്സ് ഞെരുവിശ്ശേരി, ആറാട്ടുപുഴ പി ഓ, എന്ന സ്ഥലത്താണ് ജൂലൈ 19ന് രാവിലെ 11 മണിക്ക് ലേലം നടത്തുക. കൂടുതൽ വിവരങ്ങൾക്ക് തൃശ്ശൂർ താലൂക്ക് ഓഫീസുമായി ബന്ധപ്പെടുക.
date
- Log in to post comments