*വനിതാ കമ്മീഷന് സെമിനാര്‍ ഇന്ന്*
വനിതാ കമ്മീഷന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സംസ്ഥാന സെമിനാര്‍ ഇന്ന് (ജൂലൈ 5) രാവിലെ 10 ന് മാനന്തവാടി ഗ്രീന്‍സ് റസിഡന്‍സിയില്‍ നടക്കും. പട്ടികജാതി- പട്ടികവര്‍ഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര് കേളു സെമിനാര്‍ ഉദ്ഘാടനം ചെയ്യും. വ്യക്തി - സമൂഹം - സാഹിത്യം - സ്ത്രീപക്ഷ കാഴ്ചപ്പാട് എന്ന വിഷയത്തില്‍ അനില്‍കുമാര്‍ ആലാത്തുപറമ്പും സൈബര്‍ ലഹരി വീട്ടിടങ്ങളില്‍ എന്ന വിഷയത്തില്‍ രാധാകൃഷ്ണന് കാവുംമ്പായിയും ക്ലാസ് എടുക്കും. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി മുഖ്യാതിഥിയാവുന്ന സെമിനാറില്‍ വനിതാ കമ്മീഷന് അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷയാവും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, തിരുനെല്ലി-തൊണ്ടര്‍നാട്-എടവക-വെള്ളമുണ്ട-തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി. ബാലകൃഷ്ണന്, അംബിക ഷാജി, അഹമ്മദ് കുട്ടി ബ്രാന്, സുധി രാധാകൃഷ്ണന്, എല്‍സി ജോയ്, മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, വനിതാ കമ്മീഷന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എസ്. സന്തോഷ് കുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
- Log in to post comments