Post Category
വാദ്യോത്സവം - ഒരു ചുവടുവെപ്പ് - കേളി രാമചന്ദ്രന്‍,ക്യൂറേറ്റര്‍
ഏതൊരു കലയും ഒരു രാഷ്ട്രീയ സംവാദം ആണ്. അതുകൊണ്ടുതന്നെ ഓരോ കലാ ചരിത്രവും പൊതുസമൂഹചരിത്രത്തിന്റെ ഭാഗമാകുന്നു. നാടോടിവഴക്കങ്ങള്‍ മുതല്‍ പോപ്പുലര്‍ കള്‍ച്ചര്‍ വരെ നീളുന്ന ഈ താളവാദ്യോത്സവം ലാവണ്യത്തേക്കാള്‍ പോരാട്ടത്തിന്റെ കഥകളാണ് ആവിഷ്‌കരിക്കുന്നത്. കലയും കാലത്തോടൊപ്പം പുതുക്കിക്കൊണ്ടേയിരിക്കുന്നു. ഈയൊരു ബോദ്ധ്യത്തിലാണ് ഈ ദേശീയ താളവാദ്യോത്സവം ക്യുറേറ്റ് ചെയ്തിട്ടുള്ളത്.
അക്കാദമിയില്‍ നടന്ന പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ,സെക്രട്ടറി കരിവെള്ളൂര്‍ മുരളി, വൈസ്ചെയര്‍മാന്‍ പുഷ്പവതി പി.ആര്‍, ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ കേളി രാമചന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശുഭ എം.ബി, പ്രോഗ്രാം ഓഫീസര്‍ വി.കെ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments