Skip to main content

ലോക ഭിന്നശേഷി ദിനാഘോഷം ഡിസംബര്‍ അഞ്ചിന്

    സാമൂഹ്യ നീതി വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി ദിനാഘോഷം ഡിസംബര്‍ അഞ്ചിന് നടത്തും. പത്തനംതിട്ട മാക്കാംകുന്ന് സെന്‍റ് സ്റ്റീഫന്‍സ് കത്തിഡ്രല്‍ ഓഡിറ്റോറിയത്തില്‍ രാവിലെ എട്ട് മുതല്‍ നടക്കുന്ന പരിപാടി ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉദ്ഘാടനം  ചെയ്യും. ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ സുശീല പുഷ്പന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സാബിര്‍ ഹുസൈന്‍, ഫാ.ബിജു മാത്യൂസ്, നാഷണല്‍ ട്രസ്റ്റ് കണ്‍വീനര്‍ കെ.പി.രമേശ്, പ്രൊഫ. കെ.മാത്യു, സി.കെ.രാജന്‍, സിസ്റ്റര്‍ സോഫിയ തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എല്‍.ഷീബ സ്വാഗതവും ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ അജീഷ് കുമാര്‍ നന്ദിയും പറയും.     
    രാവിലെ 9.30 മുതല്‍ കലാകായിക മത്സരങ്ങള്‍ നടക്കും. വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം വീണാജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് അധ്യക്ഷത വഹിക്കും. മുഖ്യാതിഥി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി സമ്മാനദാനം നിര്‍വഹിക്കും.                    (പിഎന്‍പി 3237/17)

date