അറിയിപ്പുകൾ
*ദര്‍ഘാസ് ക്ഷണിച്ചു*
വനിത ശിശുവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് പറവൂര്‍ ശിശുവികസന പദ്ധതി ഓഫീസറുടെ.ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഒരു വര്‍ഷ കാലയളവിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 21 ന് ഉച്ചയ്ക്ക് ഒന്നു വരെ.
ഫോണ്‍:0484 2448803
*മീഡിയ അക്കാദമിയില്‍ സ്പോട്ട് അഡ്മിഷന്‍ ജൂലൈ 16-ന്*
കേരള മീഡിയ അക്കാദമി കൊച്ചി കാക്കനാട് മുഖ്യ കേന്ദ്രത്തില്‍ പി.ജി.ഡിപ്ലോമ വിഭാഗത്തില്‍ ജേണലിസം & കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍ & അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജൂലൈ 16 ബുധന്‍ രാവിലെ 10-നു സ്പോട്ട് അഡ്മിഷന്‍ നടത്തും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍:0484-2422275 /04842422068.
*കാവ് പുനരുദ്ധാരണ പദ്ധതി 2025*
കേരളത്തിലെ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കാവുകളുടെ സംരക്ഷണത്തിനായി കേരള വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കാവുകള്‍ സംരക്ഷിക്കുന്നതിനായി കാവുകളുടെ ഉടമസ്ഥരില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ തെരഞ്ഞെടുക്കുന്ന കാവുകള്‍ക്കാണ് ധനസഹായം നല്‍കുന്നത്. മുന്‍വര്‍ഷങ്ങളില്‍ ധനസഹായം ലഭിച്ചിട്ടുളളവര്‍ അപേക്ഷിക്കേണ്ടതില്ല. പദ്ധതിയുടെ കീഴില്‍ ജൈവ വൈവിധ്യ സംരക്ഷണം, ഗവേഷണം, അപൂര്‍വ്വ തദ്ദേശീയ ഇനം സസ്യങ്ങള്‍ നട്ടുപിടിപ്പിക്കല്‍, കുളങ്ങള്‍ ശുദ്ധീകരിക്കല്‍, ജന്തു ജീവികളെ സംരക്ഷിക്കല്‍, ജൈവവേലി നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് ധനസഹായം നല്‍കുന്നത്. താത്പര്യമുള്ള വ്യക്തികള്‍ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍, വിസ്തൃതി, ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തികളുടെ ഒരു റിപ്പോര്‍ട്ട് എന്നിവ അടങ്ങുന്ന അപേക്ഷ ജൂലൈ 31-ന് മുമ്പായി കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക വൈബ്‌സൈറ്റായ www.forest.kerala.gov.in മുഖേന രജിസ്‌ട്രേഷന്‍ നടത്തി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍: 0484 - 2344761.
*വൃക്ഷതൈകള്‍ നട്ടുവളര്‍ത്തുന്നതിന് ധനസഹായം*
സ്വകാര്യ ഭൂമിയിലെ ശോഷിച്ചു വരുന്ന തടിയുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സര്‍വ്വ സാധാരണമായി ഉത്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും അതുവഴി ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും വനം വകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി വഴി ധനസഹായം നല്‍കുന്നു.തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ്വുഡ്, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷതൈകള്‍ നട്ടുവളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.
തൈകളും എണ്ണം അനുസരിച്ച് മൂന്ന് തലങ്ങളിലായി അതായത് 50 തൈകള്‍ മുതല്‍ 200 തൈകള്‍ വരെ തൈ ഒന്നിന് 50 രൂപ നിരക്കിലും 201 മുതല്‍ 400 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 40 രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 10000 രൂപ) 401 മുതല്‍ 625 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 30 രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധന സഹായം 16000 രൂപ) ധനസഹായം നല്‍കുന്നതാണ്. ആദ്യ വര്‍ഷം ധനസഹായത്തിന്റെ പകുതി നല്‍കും. മൂന്നാമത്തെ വര്‍ഷം ബാക്കി തുക നല്‍കുന്നതായിരിക്കും. വച്ച തൈകളുടെ വളര്‍ച്ച ഉറപ്പാക്കിയാണ് അടുത്ത ഗഡു വിതരണം ചെയ്യുന്നത്.
അപേക്ഷ ജൂലൈ 31-ന് മുമ്പായി കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക വൈബ്‌സൈറ്റായ www.forest.kerala.gov.in മുഖേന രജിസ്‌ട്രേഷന്‍ നടത്തി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍: 0484-2344761
*താത്കാലിക ഒഴിവ്*
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ഒരു വര്‍ഷ കാലാവധിയില്‍ താത്കാലികമായി ട്രെയിനി ഇസിജി/ടിഎംടി ടെക്‌നീഷ്യന്‍മാരെ നിയമിക്കുന്നു.
യോഗ്യത ഇസിജി/ടിഎംടി ടെക്‌നീഷ്യന്‍ ട്രെയിനി ടിഎംടിയിലും ഹോള്‍ട്ടറിലും പരിചയമുള്ള ഇസിജി ടെക്‌നീഷ്യന്‍ വിഎച്ച്എസ്ഇ കോഴ്‌സ് അല്ലെങ്കില്‍ ഇസിജി കൈകാര്യം ചെയ്യാന്‍ കഴിയുന്ന കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ ടിഎംടി പരിചയം ആവശ്യമാണ്.
താല്പര്യമുള്ളവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ജൂലൈ 17-ന് രാവിലെ 11.30 ന് ഇന്റര്‍വ്യൂവിനു ഹാജരാകണം.
- Log in to post comments